തമ്പുരാട്ടി ബസിന്റെ കാരുണ്യയാത്ര
1338458
Tuesday, September 26, 2023 1:30 AM IST
കരിന്തളം: ഗുരുതരമായ അസുഖങ്ങള്‍ ബാധിച്ചവര്‍ക്ക് ചികിത്സാസഹായമെത്തിക്കുന്നതിനായി പലവട്ടം കാരുണ്യയാത്രകള്‍ നടത്തിയിട്ടുള്ള പരപ്പ-കാഞ്ഞങ്ങാട് റൂട്ടിലോടുന്ന തമ്പുരാട്ടി ബസ് ഇന്ന് ഒന്നുകൂടി വ്യത്യസ്തമായ ഒരു കാരുണ്യയാത്ര നടത്തുകയാണ്.
എല്ലാ ദിവസവും റോഡില്‍ കാണുന്ന മറ്റൊരു ബസിന്റെ സങ്കടം തീര്‍ക്കാനാണ് ഇന്നത്തെ യാത്ര. സൂര്യ ബസിന്റെ ഡ്രൈവറായ കല്യോട്ട് ഏച്ചിലടുക്കത്തെ സതീശന് ഏതാനും നാളുകളായി ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിലാണ്.
ഇദ്ദേഹത്തിന് ചികിത്സാസഹായമെത്തിക്കുകയാണ് ഇന്നത്തെ കാരുണ്യയാത്രയുടെ ലക്ഷ്യം.
രാവിലെ നീലേശ്വരം പോലീസ് ഇന്‍സ്പെക്ടര്‍ പ്രേംസദന് കാരുണ്യയാത്ര ഫ്ളാഗ് ഓഫ് ചെയ്യും.
സ്ഥിരം യാത്രക്കാര്‍ക്ക് ഏറെ പരിചിതനായ സതീശനു വേണ്ടിയുള്ള കാരുണ്യയാത്രയ്ക്ക് പൊതുജനങ്ങളുടെ ഭാഗത്തുനിന്നും പരമാവധി പിന്തുണ ലഭിക്കുമെന്നാണ് ബസ് ഉടമ വേണുവിന്റെ പ്രതീക്ഷ.
ഇന്നത്തെ എല്ലാ സര്‍വീസില്‍ നിന്നും ലഭിക്കുന്ന വരുമാനം പൂര്‍ണമായും സതീശന്റെ ചികിത്സയ്ക്കായി നല്‍കും.