സഹോദയ കലോത്സവം ആരംഭിച്ചു
1337198
Thursday, September 21, 2023 6:39 AM IST
കാസര്‍ഗോഡ്: സിബിഎസ്ഇ കാസര്‍ഗോഡ് സഹോദയ ജില്ല 2023-24 കലോത്സവത്തിന്റെ ഭാഗമായുള്ള സാഹിത്യ മത്സരങ്ങളുടെ ഉദ്ഘാടനം ഉളിയത്തടുക്ക ജയ്മാത സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് ട്രെയിനിംഗ് കോ-ഓര്‍ഡിനേറ്റര്‍ സി. ചന്ദ്രന് നിര്‍വഹിച്ചു. കാസർഗോഡ് സഹോദയ പ്രസിഡന്റ് ഫാ.ജോസ് കളത്തിപറമ്പില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിസ്റ്റര്‍ ജ്യോതി മലേപറമ്പില്‍ പ്രസംഗിച്ചു.
ജയ്മാത സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍ലിയ എസ്എബിഎസ് സ്വാഗതവും പ്രോഗാം കോ-ഓര്‍ഡിനേറ്റര്‍ ഫാ.ടോമി നന്ദിയും അറിയിച്ചു. സ്റ്റേജിതരമത്സരങ്ങള്‍ ഇന്നു സമാപിക്കും. സംഗീത, നൃത്ത ഇനങ്ങള്‍ 29, 30 തീയതികളില്‍ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളില്‍ നടക്കും.