മുന്നാട്: സംസ്ഥാനതല അമേച്വര്‍ നാടകോത്സവം മുന്നാട് പീപ്പിള്‍സ് ഓഡിറ്റോറിയത്തില്‍ സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു അധ്യക്ഷത വഹിച്ചു.
എം. ധന്യ, മുരളി പയ്യങ്ങാനം, എം. അനന്തന്, ഇ.പി. രാജഗോപാലന്‍, രാജ്മോഹന്‍ നീലേശ്വരം, അനില്‍കുമാര്‍, ഉദയന്‍ കുണ്ടംകുഴി എന്നിവർ പ്രസംഗിച്ചു. തുടര്‍ന്ന് സേവക് പുതിയതറ കോഴിക്കോടിന്റെ "ദാസരീയം' എന്ന നാടകം അരങ്ങേറി. നാടകോത്സവം 23ന് സമാപിക്കും.