ബാലമിത്ര 2.0 കാമ്പയിന് തുടക്കം
1337196
Thursday, September 21, 2023 6:39 AM IST
പിലിക്കോട്: കുഷ്ഠരോഗ നിര്‍മാര്‍ജനം ലക്ഷ്യമാക്കി നടത്തുന്ന ബാലമിത്ര 2.0 പരിപാടിക്ക് ജില്ലയില്‍ തുടക്കമായി.
വെള്ളച്ചാല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി അധ്യക്ഷതവഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ.കെ. സന്തോഷ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് വൈസ്പ്രസിഡന്റ് പി.കെ. ലക്ഷ്മി, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. അനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ സി.വി. രാധാകൃഷ്ണന്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ്. മീനാറാണി, മുഖ്യാധ്യാപകന്‍ വി.പി. മുഹമ്മദ് സുബൈര്‍, ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ബ്ലസന്‍ തോമസ്, അസി.ലെപ്രസി ഓഫീസര്‍ എം.ജി. സതീശന് എന്നിവര്‍ പ്രസംഗിച്ചു. ഡര്‍മറ്റോളജിസ്റ്റ് ഡോ.പി.വി. അരുണ്‍ ക്ലാസ് നയിച്ചു. ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.വി. സുരേശന് നന്ദിയും പറഞ്ഞു.