സെന്റ് ജൂഡ്സ് കോളജില്‍ ബിരുദദാന സമ്മേളനം നടത്തി
1336209
Sunday, September 17, 2023 6:31 AM IST
വെള്ളരിക്കുണ്ട്: സെന്റ് ജൂഡ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ 2020-23 വര്‍ഷത്തെ ബിരുദദാനച്ചടങ്ങില്‍ അസി.കളക്ടര്‍ ദിലീപ് കൈനിക്കര മുഖ്യാതിഥിയായി. മികച്ച വിജയം കരസ്ഥമാക്കിയ നാല്പതോളം വിദ്യാര്‍ഥികള്‍ക്ക് അസി.കളക്ടര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്കി.
തലശ്ശേരി അതിരൂപത വികാരി ജനറാളും വിമല്‍ജ്യോതി ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാനുമായ മോണ്‍.ആന്റണി മുതുകുന്നേല്‍ അധ്യക്ഷത വഹിച്ചു. ഫാ.വിപിന്‍ വെമ്മേനിക്കട്ടയില്‍ ബിരുദധാരികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മെര്ലിന് തറപ്പേല്‍, ഫാ.അഖില്‍ മുക്കുഴി എന്നിവര്‍ പ്രസംഗിച്ചു.