തിരുശേഷിപ്പുമായുള്ള പ്രാര്‍ഥനായാത്ര നാളെ ജില്ലയില്‍
1336205
Sunday, September 17, 2023 6:31 AM IST
പാലാവയല്: ജീസസ് യൂത്ത് നാഷണല്‍ കോണ്‍ഫറന്‍സ് ജാഗോ-2023 നു വേണ്ടിയുള്ള മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കായി വി. ജോണ്‍പോള്‍ രണ്ടാമന് പാപ്പായുടെ തിരുശേഷിപ്പുമായി രാജ്യം മുഴുവന്‍ കടന്നുപോകുന്ന പ്രാര്‍ഥനാ യാത്ര ഇന്ന് കാസര്‍ഗോഡ് സോണിലെത്തും.
രാവിലെ 7.30 മുതല്‍ എട്ടു വരെ ചെറുപുഴ സെന്റ് മേരീസ് ഫൊറോന ദേവാലയം, 8.30 മുതല്‍ ഒമ്പതു വരെ കണ്ണിവയല്‍ സെന്റ് സെബാസ്റ്റ്യന്‍ ദേവാലയം, 9.30 മുതല്‍ 9.45 വരെ മാലോം സെന്റ് ജോര്‍ജ് ഫൊറോന ദേവാലയം, 10 മുതല്‍ 10.25 വരെ അടുക്കളക്കണ്ടം സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയം, 10.40 മുതല്‍ 10.50 വരെ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് കോളജ്, 11 മുതല്‍ 11.30 വരെ വെള്ളരിക്കുണ്ട് ലിറ്റില്‍ ഫ്ളവര്‍ ഫൊറോന ദേവാലയം, 12 മുതല്‍ 12:30 വരെ ഭീമനടി ക്രിസ്തുരാജ ദേവാലയം, ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ 2.30 വരെ കാഞ്ഞങ്ങാട് ഉണ്ണിമിശിഹാ ഫൊറോന ദേവാലയം, 3.30 മുതല്‍ നാലുവരെ രാജപുരം ഹോളി ഫാമിലി ഫൊറോന ദേവാലയം, 4.30 മുതല്‍ അഞ്ചുവരെ മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയം, 5.15 മുതല്‍ 5.45 വരെ പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയം, 6.30 മുതല്‍ ഏഴു വരെ പടുപ്പ് സെന്റ് ജോര്‍ജ് ദേവാലയം എന്നിവിടങ്ങളിലാണ് തിരുശേഷിപ്പ് യാത്ര എത്തുന്നത്.
7.30 ന് സുള്ള്യയിലെത്തി കര്‍ണാടകയിലെ കൂര്‍ഗ് സോണിലേക്ക് തിരുശേഷിപ്പ് കൈമാറും. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 8086527465 (ജോര്‍ജ്), +91 8086506308 (സനൂപ്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.