ക്ലിന്റ് സ്മാരക ചിത്രരചനാ മത്സരം നടത്തി
1336202
Sunday, September 17, 2023 6:31 AM IST
കാസര്‍ഗോഡ്: ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ക്ലിന്റ് സ്മാരക സംസ്ഥാന ബാല ചിത്രരചനാ മത്സരത്തിന്റെ ജില്ലാതല പരിപാടി കാസര്‍ഗോഡ് മഡോണ എയുപി സ്കൂളില്‍ എന്‍. എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ശിശുക്ഷേമസമിതി അംഗം ഒ. എം. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി. എം. എ. കരീം, മുഖ്യാധ്യാപിക സിസ്റ്റര്‍ ശോഭിത, സജീന്ദ്രന് കാറഡുക്ക, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, സി. വി. ഗിരീശന് എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഭാഗങ്ങളിലായി നൂറിലേറെ കുട്ടികള്‍ പങ്കെടുത്തു.