മ​ര​ക്കൊ​മ്പ് വെ​ട്ടി​മാ​റ്റു​ന്ന​തി​നി​ടെ ടെ​റ​സി​ല്‍​നി​ന്നു വീ​ണു​മ​രി​ച്ചു
Saturday, June 10, 2023 9:53 PM IST
മ​ഞ്ചേ​ശ്വ​രം: വീ​ടി​ന്‍റെ ടെ​റ​സി​ന് മു​ക​ളി​ല്‍ നി​ന്ന് മ​ര​ക്കൊ​മ്പ് വെ​ട്ടി​മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കൊ​മ്പൊ​ടി​ഞ്ഞ് വീ​ണ് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. കൊ​പ്പ​ള പാ​വൂ​രി​ലെ മു​ഹ​മ്മ​ദ് (63) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം.

വീ​ടി​ന്‍റെ ഒ​ന്നാം നി​ല​യി​ലേ​ക്ക് പ​ട​ര്‍​ന്ന മ​ര​ക്കൊ​മ്പ് വെ​ട്ടി മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ കൊ​മ്പൊ​ടി​ഞ്ഞ് വീ​ഴു​ക​യും അ​തി​നി​ടെ കാ​ല്‍​വ​ഴു​തി വീ​ണ മു​ഹ​മ്മ​ദി​ന്‍റെ ത​ല താ​ഴെ​യു​ണ്ടാ​യി​രു​ന്ന ക​ല്ലി​ല്‍ ഇ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ മം​ഗ​ളു​രു​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ന​ഫീ​സ. മ​ക്ക​ൾ: ഹ​ര്‍​ഷാ​ദ്, അ​നീ​സ, ആ​യി​ഷ.