അപകടം; റോഡരികിലെ മരച്ചില്ലകൾ വെട്ടിമാറ്റി
1601909
Wednesday, October 22, 2025 7:29 AM IST
ഭീമനടി: കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച സംഭവത്തെതുടർന്ന് പ്ലാച്ചിക്കര വനസംരക്ഷണസമിതി പ്രവർത്തകർ റോഡരികിൽ യാത്രക്കാർക്ക് ഭീഷണിയായ മരച്ചില്ലകൾ വെട്ടിമാറ്റി വാഹനഗതാഗതത്തിന് സൗകര്യമൊരുക്കി.
ഭീമനടി സെക്ഷൻ ഫോറസ്റ്റർ സുരേന്ദ്രൻ, വനസംരക്ഷണ സമിതി പ്രസിഡന്റ് കെ. സുജിത്, സമിതി പ്രവർത്തകരായ വി.വി. കുഞ്ഞികൃഷ്ണൻ, ബെന്നി വിൻസന്റ്, ജോജി, ടി.കെ. നാരായണൻ എന്നിവർ നേതൃത്വം നൽകി.