കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സം​വ​ര​ണ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ന​റു​ക്കെ​ടു​പ്പ് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്നു. ന​റു​ക്കെ​ടു​പ്പി​ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ.​വി. ഹ​രി​ദാ​സ്, സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് ഹം​സ, ത​ഹ​സി​ല്‍​ദാ​ര്‍​മാ​രാ​യ എ​ല്‍.​കെ.​ സു​ബൈ​ര്‍, കെ.​വി.​ ബി​ജു, ടി.​വി.​ സ​ജീ​വ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഇ​തോ​ടെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സം​വ​ര​ണ വാ​ര്‍​ഡ് ന​റു​ക്കെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സം​വ​ര​ണ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ൾ: പ​ട്ടി​ക​ജാ​തി​സം​വ​ര​ണം (ഡി​വി​ഷ​ന്‍ മൂന്ന്)-ബ​ദി​യ​ടു​ക്ക, പ​ട്ടി​ക​വ​ര്‍​ഗ​സം​വ​ര​ണം (ഡി​വി​ഷ​ന്‍ എട്ട്)-ക​യ്യൂ​ര്‍, സ്ത്രീ​സം​വ​ര​ണം (ഡി​വി​ഷ​ന്‍ നാല്)-ദേ​ലം​പാ​ടി, (ഡി​വി​ഷ​ന്‍ ആ​റ്)- ക​ള്ളാ​ര്‍, (ഡി​വി​ഷ​ന്‍ ഏ​ഴ്)- ചി​റ്റാ​രി​ക്കാ​ല്‍, (ഡി​വി​ഷ​ന്‍ 10)-ചെ​റു​വ​ത്തൂ​ര്‍, (ഡി​വി​ഷ​ന്‍ 12)-പെ​രി​യ, (ഡി​വി​ഷ​ന്‍ 13)-ബേ​ക്ക​ല്‍, (ഡി​വി​ഷ​ന്‍ 14)-ഉദുമ, ​(ഡി​വി​ഷ​ന്‍ 15)-ചെ​ങ്ക​ള, (ഡി​വി​ഷ​ന്‍ 18)-മ​ഞ്ചേ​ശ്വ​രം എ​ന്നി​വ പ്ര​ഖ്യാ​പി​ച്ചു.