ബൈക്ക് ഓടിക്കുന്നതിനിടെ ഹൃദയാഘാതം: യുവാവ് മരിച്ചു
1301511
Saturday, June 10, 2023 12:15 AM IST
പെരിയ: ബൈക്ക് ഓടിക്കുന്നതിനിടെ ഹൃദയഘാതത്തെത്തുടര്ന്ന് യുവാവ് മരിച്ചു. ബൈക്ക് മറിഞ്ഞതിനെത്തുടര്ന്ന് ഒപ്പണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. പെരിയ കൂടാനം അമ്പലത്തിന് സമീപം താമസിക്കുന്ന മീത്തലെ വീട്ടില് ശംഭു (43) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന കൂട്ടക്കനി സ്വദേശി സതീഷിന്(30) പരിക്കേറ്റു. ഇയാളെ സ്വകാര്യാശുപത്രിയില് പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ ബേഡകം നെല്ലിയടുക്കത്ത് വച്ചാണ് സംഭവം. പരേതനായ നാരായണന് ആചാരിയുടെയും മാധവിയുടെയും മകനാണ്. ഭാര്യ: രഞ്ജിനി. മക്കൾ: അദ്വൈത്, അഭയ്. സഹോദരങ്ങൾ: ഉപേന്ദ്രന്, സതീശന് (ദുബായ്), ദിനേശൻ.