വിദ്യയ്ക്ക് ജോലി തരപ്പെടുത്തിയവര്ക്കെതിരേ നടപടി വേണം: ബിജെപി
1301324
Friday, June 9, 2023 1:11 AM IST
കാസര്‍ഗോഡ്: എസ്എഫ്ഐ നേതാവ് കെ.വിദ്യയ്ക്ക് കരിന്തളം ഗവ.കോളജില്‍ ജോലി നല്കാന് കൂട്ടു നിന്ന അന്നത്തെ പ്രിന്‍സിപ്പലിനെതിരെയും ചുമതല വഹിച്ചിരുന്ന മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്തണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാര്‍ ആവശ്യപ്പെട്ടു.
സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധന നടത്താതെ നിയമനം നടത്തിയത് കുറ്റകരമായ വീഴ്ചയാണ്. ജോലി ചെയ്ത മാസങ്ങളിലെ ശമ്പളം തിരിച്ചുപിടിക്കാനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.