കൂട്ടായ പ്രവര്ത്തനം മത്സ്യമേഖലയെ ശക്തിപ്പെടുത്തും: കേന്ദ്ര ഫിഷറീസ് മന്ത്രി
1301319
Friday, June 9, 2023 1:11 AM IST
കാസര്ഗോഡ്: കേന്ദ്ര-സംസ്ഥാന സര്ക്കാരുകളുടെ ഒന്നിച്ചുള്ള പ്രവര്ത്തനം മത്സ്യമേഖലയെ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പര്ഷോത്തം രൂപാല. സാഗര് പരിക്രമ യാത്ര ഏഴാം ഘട്ടത്തിലെ ഗുണഭോക്തൃ സംഗമം കാസര്ഗോഡ് ടൗണ് ഹാളില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സ്യ മേഖലയുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആവശ്യങ്ങളും നിര്ദേശങ്ങളും അനുഭാവ പൂര്വം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. മത്സ്യമേഖലയിലെ വെല്ലുവിളികളും പ്രശ്നങ്ങളും പരിഹാരങ്ങളും ചര്ച്ച ചെയ്യുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ ഫിഷറീസ് മന്ത്രിമാരുമായി ചേര്ന്ന് മഹാബലിപുരത്ത് രണ്ടു ദിവസത്തെ ചര്ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. മൂന്നു ദിവസങ്ങളിലായി കേരളത്തിലെ മത്സ്യ മേഖലകള് സന്ദര്ശിച്ച് പ്രശ്നങ്ങള് മനസിലാക്കും. അതനുസരിച്ച് മേഖലയുടെ സമഗ്ര വികസനത്തിന് നടപടികള് നടപടികള് ക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്രസര്ക്കാറിന്റെ സ്വപ്നപദ്ധതിയായി ആധുനിക സൗകര്യങ്ങളെല്ലാം ചേര്ന്ന അഞ്ചു തുറമുഖങ്ങള് അനുവദിച്ചതില് ഒന്ന് കൊച്ചിയിലാണെന്ന് കേന്ദ്ര സഹമന്ത്രി ഡോ.എൽ.മുരുകന് പറഞ്ഞു. സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിച്ചു. രാജ്മോഹന് ഉണ്ണിത്താന് എംപി, എൻ.എ.നെല്ലിക്കുന്ന് എംഎല്എ എന്നിവര് മുഖ്യാതിഥികളായി.
കാസര്ഗോഡിന് ആധുനിക സൗകര്യങ്ങളോടു കൂടിയ മികച്ച മീന് മാര്ക്കറ്റ് ഉറപ്പുനല്കി കേന്ദ്ര ഫിഷറീസ് മന്ത്രി പര്ഷോത്തം രൂപാല. എൻ.എ നെല്ലിക്കുന്ന് എംഎല്എയുടെ ആവശ്യം പരിഗണിച്ചാണ് മന്ത്രി മീന് മാര്ക്കറ്റ് അനുവദിച്ചത്.