പ്ലസ് വണ് സ്പോര്ട്ട്സ് ക്വാട്ട: ഓണ്ലൈന് രജിസ്ട്രേഷന് ആരംഭിച്ചു
1300986
Thursday, June 8, 2023 12:49 AM IST
കാസര്ഗോഡ്: നടപ്പ് അധ്യയന വര്ഷത്തെ പ്ലസ് വണ് സ്പോര്ട്സ് ക്വാട്ട ഓണ്ലൈന് രജിസ്ട്രേഷന് ആരംഭിച്ചു.
വിദ്യാര്ഥികള് വിദ്യാഭ്യാസ വകുപ്പിന്റെ ഏകജാലക സംവിധാനത്തിലൂടെ സ്പോര്ട്സ് ക്വാട്ട അപേക്ഷിക്കുകയും ഇതിന്റെ പ്രിന്റൗട്ടും ഒറിജനല് സര്ട്ടിഫിക്കറ്റിന്റെ കളര് പകര്പ്പും (ഒബ്സര്വറുടെ സീലും ഉള്പ്പെടെ) വിദ്യാര്ത്ഥിയുടെ ഇമെയിലില് നിന്നും അയക്കണം. ഇ-മെയില് [email protected]. 2021 ഏപ്രില് ഒന്നു മുതല് 2023 മാര്ച്ച് 31 വരെയുള്ള സര്ട്ടിഫിക്കറ്റുകളാണ് സ്പോര്ട്സ് ക്വാട്ടയ്ക്ക് പരിഗണിക്കുക. പരിശോധനയില് അപേക്ഷയിലും സര്ട്ടിഫിക്കറ്റിലും അപാകതയില്ലെങ്കില് ജില്ലാ സ്പോര്ട്സ് കൗണ്സില് നിന്നും സ്കോര് കാര്ഡ് തയാറാക്കി വിദ്യാര്ഥിയുടെ ഇമെയില് അഡ്രസിലേക്ക് തിരിച്ച് അയക്കും. സ്പോര്ട്സ് പ്രവേശനത്തിന് നല്കുന്ന സര്ട്ടിഫിക്കറ്റുകളില് സീരിയല് നമ്പർ, ഇഷ്യൂ ചെയ്ത തീയതി, ഇഷ്യു അതോറിറ്റി എന്നിവ നിര്ബന്ധമായും ഉണ്ടായിരിക്കണം. എന്തെങ്കിലും വിശദീകരണം ആവശ്യമായി വന്നാല് ജില്ലാ സ്പോര്ട്സ് കൗണ്സിലില് നേരിട്ട് ഹാജരാകുവാന് ആവശ്യപ്പെടും. മുഖ്യഘട്ടം അപേക്ഷ നല്കേണ്ട അവസാന തീയതി 15. സപ്ലിമെന്ററി ഘട്ടം അപേക്ഷ നല്കേണ്ട അവസാന തീയതി ജൂലൈ നാല്. ഫോൺ: 04994 255521, 9946049004.