അധ്യാപക ഒഴിവ്
1300765
Wednesday, June 7, 2023 12:59 AM IST
കാസര്‍ഗോഡ്: ജിവിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മാത്തമാറ്റിക്സ് (ജൂണിയര്‍) അധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. അഭിമുഖം ഒമ്പതിനു രാവിലെ 10.30ന് സ്കൂള്‍ ഓഫീസില്‍.
ചെമ്മനാട്: ജിഎച്ച്എസ്എസില്‍ സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗം എച്ച്എസ്ഐ ഗണിതം (മലയാളം)-1, എച്ച്എസ്എ മലയാളം-1, എച്ച്എസ്എ അറബിക്-1 എന്നിവയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒഴിവ്. അഭിമുഖം ഒമ്പതിന് രാവിലെ 10.30ന് സ്കൂളില്‍. ഫോണ്‍: 04994 239251.
കുമ്പള: ജിഎച്ച്എസ്എസില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഹിന്ദി (സീനിയര്‍), അറബിക് (ജൂണിയര്‍) തസ്തികയില്‍ അധ്യാപക ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം, ബിഎഡ്. അഭിമുഖം ഒമ്പതിന് രാവിലെ 10ന് സ്കൂള്‍ ഓഫീസില്‍. ഫോണ്‍: 9446432642.
കുണ്ടംകുഴി: ജിഎച്ച്എസ്എസില്‍ എച്ച്എസ്എസ്ടി ഇംഗ്ലീഷ് താത്കാലിക അധ്യാപക ഒഴിവ്. അഭിമുഖം ഒമ്പതിന് രാവിലെ പത്തിന് സ്കൂള്‍ ഓഫീസില്‍. ഫോണ്‍: 04994 211888, 9446986892.
മാലോത്ത്: കസബ ജിഎച്ച്എസ്എസില്‍ യുപിഎസ്ടി മലയാളം, ഹൈസ്കൂള്‍ വിഭാഗം കായികാധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം ഒമ്പതിന് രാവിലെ 10.30ന്.