കലുങ്ക് നിര്‍മാണത്തിനായി അടച്ചിട്ട റോഡ് 10 ദിവസം കഴിഞ്ഞിട്ടും തുറന്നില്ല
1300761
Wednesday, June 7, 2023 12:59 AM IST
പാണത്തൂര്‍: കലുങ്ക് നിര്‍മാണത്തിനായി അടച്ചിട്ട പാണത്തൂര്‍-മയിലാട്ടി റോഡ് 10 ദിവസം കഴിഞ്ഞിട്ടും ഭാഗികമായി പോലും തുറക്കാത്തതില്‍ പ്രതിഷേധമുയരുന്നു. നൂറിലധികം കുടുംബങ്ങള്‍ ദിനംപ്രതി ഉപയോഗിക്കുന്ന പൊതുവഴിയിലൂടെ ഒരു ഓട്ടോ പോകാനുള്ള സൗകര്യം പോലും ചെയ്തുകൊടുക്കാത്തതിനെതിരെയാണ് പ്രതിഷേധം. നിര്‍മാണത്തിലിരിക്കുന്ന കലുങ്കിനും തൊട്ടടുത്തുള്ള ഓവുചാലിനും കുറുകേ പലകകളിട്ടാണ് കാല്നടയാത്രയെങ്കിലും സാധ്യമാക്കുന്നത്.
സാധാരണ ചെയ്യാറുള്ളതുപോലെ കലുങ്ക് നിര്‍മിക്കുന്ന ഭാഗത്തിന്റെ ഒരു വശത്തുകൂടിയെങ്കിലും ഗതാഗതത്തിന് സൗകര്യംചെയ്തുകൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.