നിര്ധന കുടുംബങ്ങള്ക്ക് ഉപജീവന മാര്ഗമൊരുക്കി മാസ്
1298884
Wednesday, May 31, 2023 5:23 AM IST
കള്ളാർ: മലബാര് സോഷ്യല് സര്വീസ് സൊസൈറ്റി, സംരംഭകത്വ വികസന ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് കാസര്ഗോഡ് ജില്ലയിലെ പനത്തടി, കള്ളാർ, കോടോം-ബേളൂര്, കുറ്റിക്കോല് എന്നീ ഗ്രാമപഞ്ചായത്തുകളില് ഉള്പ്പെട്ട എന്ഡോസള്ഫാന് ബാധിത കുടുംബങ്ങളിലെ 400 വീട്ടമ്മമാര്ക്കായി കള്ളാര് ഗ്രാമപഞ്ചായത്ത് കോണ്ഫറന്സ് ഹാൾ, മാലക്കല്ല് ലൂര്ദ്ദ് മാതാ പാരിഷ്ഹാള് എന്നിവിടങ്ങളില് പ്രൊഡക്ട് ട്രെയിനിംഗ് സംഘടിപ്പിച്ചു.
കള്ളാര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. നാരായണന് ഉദ്ഘാടനം നിര്വഹിച്ചു. കോടോം-ബേളൂര് ഗ്രാമപഞ്ചായത്ത് മെമ്പര് ആന്സി ജോസഫ് അധ്യക്ഷത വഹിച്ചു. കള്ളാര് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് കെ. ഗോപി, വാര്ഡ്മെമ്പര് മിനി രാജു, അബ്രാഹം ഉള്ളാടപ്പുള്ളിൽ, വിനു ജോസഫ് എന്നിവര് പ്രസംഗിച്ചു.
പരിശീലനത്തിന്റെ ഭാഗമായി വിവിധയിനം പലഹാരങ്ങൾ, സ്ക്വാഷ്, ജാം എന്നിവയുടെ നിര്മാണം അമ്മമാരെ പഠിപ്പിച്ചു. ആലീസ് മാലക്കല്ല്, പ്രിയ ഒടയംച്ചാല് എന്നിവര് പരിശീലനത്തിന് നേതൃത്വം നല്കി. 40 അമ്മമാര് പരിശീലനത്തില് പങ്കെടുത്തു.