ബന്തടുക്ക സ്കൂളില് സയന്സ് ബാച്ച് അനുവദിക്കണം: വൈഎംസിഎ
1298550
Tuesday, May 30, 2023 1:25 AM IST
ബന്തടുക്ക: കുറ്റിക്കോല് പഞ്ചായത്തിലെ ഏക ഹയര്സെക്കന്ഡറി സ്കൂളായ ബന്തടുക്ക ജിഎച്ച്എസ്എസില് ബയോളജി സയന്സ് ബാച്ച് അനുവദിക്കണമെന്ന് ബന്തടുക്ക വൈഎംസിഎ വാര്ഷിക ജനറല്ബോഡിയോഗം ആവശ്യപ്പെട്ടു.
വൈഎംസിഎയുടെ 179 -ാം ജന്മദിനാഘോഷവും ബന്തടുക്ക വൈഎംസിഎയുടെ ജനറല്ബോഡിയോഗവും കുടുംബസംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും സംസ്ഥാന ഉപാധ്യക്ഷന് മാനുവല് കുറിച്ചിത്താനം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ.എ.ജോസഫ് അധ്യക്ഷതവഹിച്ചു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് ജില്ലാ ചെയര്മാന് ടോംസണ് ടോം നേതൃത്വം നല്കി. എസ്എസ്എല്സി, പ്ലസ്ടു പരീക്ഷകളില് ഉന്നതവിജയം നേടിയ വിദ്യാര്ഥികളെ ചടങ്ങില് അനുമോദിച്ചു. വനിതാഫോറം ജില്ലാ ചെയര്പേഴ്സണ് സുമ സാബു, സബ് റീജിയണ് മുന് ചെയര്മാന് ജോയി കളരിക്കൽ, തങ്കമ്മ ജോസഫ്, ഗ്രേസി ജോസ് കാടങ്കാവിൽ, ശോഭ ജോസ് തടത്തില് എന്നിവര് പ്രസംഗിച്ചു. സാബു തോമസ് കൂവത്തോട്ട് സ്വാഗതവും സാബു കുഴിപ്പാല നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: സണ്ണി പതിനെട്ടില്(പ്രസിഡന്റ്), ഷാജു മഠത്തുംകുടി(വൈസ്പ്രസിഡന്റ്), സാബു കുഴിപ്പാല(സെക്രട്ടറി), അജീഷ് പറയിടം(ജോയിന്റ് സെക്രട്ടറി), വിനോദ് കിഴക്കേക്കര(ട്രഷറർ).