കാഞ്ഞങ്ങാട്: വായിച്ചുതീരാത്ത മഹാപുസ്തകമാണ് പി.കുഞ്ഞിരാമന് നായരെന്നും എത്ര പഠിച്ചാലും പൂര്ണമായി വഴങ്ങാത്തതും നിസാരമെന്നു തോന്നാവുന്നതുമായ സര്ഗാത്മക കൂസലില്ലായ്മയാണ് അദ്ദേഹത്തിന്റെ രചനകളുടെ സവിശേഷതയെന്നും ഗാനരചയിതാവും മുന് ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാർ. മഹാകവി പി. കുഞ്ഞിരാമന് നായര് സ്മാരക ട്രസ്റ്റ് കവിതാ പുരസ്കാരം കവയിത്രി ഷീജ വക്കത്തിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.പി.രാജഗോപാലൻ, അംബികാസുതന് മാങ്ങാട്, സി.ബാലൻ, കെ.കൃഷ്ണന്, വി.രവീന്ദ്രന് നായർ, വി.ജയദേവന്, എം.കുഞ്ഞിരാമന്, ധന്യ കീപ്പേരി പ്രസംഗിച്ചു.