പിണറായിയുടേത് കര്‍ഷകരുടെ രക്തമൂറ്റുന്ന സര്‍ക്കാർ: കെ. രഞ്ജിത്
1297733
Saturday, May 27, 2023 1:35 AM IST
കാസര്‍ഗോഡ്: പിണറായി വിജയന്റേത് കര്‍ഷകന്റെ രക്തമൂറ്റുന്ന സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത് ആരോപിച്ചു.
കര്‍ഷക മോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് താലൂക്ക് ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെല്‍കര്‍ഷകരുടെ സംഭരണതുക നല്‍കാതെ മാസങ്ങളായി. റബറിന് 250 രൂപ തറവില നല്‍കുമെന്ന് പറഞ്ഞവര്‍ ഇന്ന് കര്‍ഷകരെ പരിഹസിക്കുകയാണ്. നാളികേര കര്‍ഷകര്‍ വിലത്തകര്‍ച്ചയുടെ ഭാഗമായി ആത്മഹത്യയുടെ വക്കിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബളാല്‍ കുഞ്ഞിക്കണ്ണന് അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് രവീന്ദ്രന് ചക്കൂത്ത്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി വിജയകുമാര്‍ റൈ എന്നിവര്‍ പ്രസംഗിച്ചു.