പൂടങ്കല്ല് ആശുപത്രിയിലെ ഗൈനക്, ഓര്ത്തോ വിഭാഗങ്ങള് ഉടന് തുറക്കണം: എയിംസ് കൂട്ടായ്മ
1297457
Friday, May 26, 2023 1:00 AM IST
രാജപുരം: അഞ്ചു വര്ഷം മുമ്പ് ഉദ്ഘാടനം നടത്തിയിട്ടും പൂടങ്കല്ല് താലൂക്ക് ആശുപത്രിയില് ഗൈനക്കോളജിസ്റ്റിനെയും ഓര്ത്തോളജിസ്റ്റിനെയും നിയമിക്കാത്ത സര്ക്കാര് അംഗീകരിക്കാന് കഴിയില്ലെന്നും ഇവിടെ ഡയാലിസിസ് സൗകര്യവും ആവശ്യത്തിന് ശുദ്ധജലവും ഏര്പ്പാടാക്കണമെന്നും എയിംസ് കാസര്ഗോഡ് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. ആശുപത്രിയില് സന്ദര്ശനത്തിന് എത്തിയ എയിംസ് ജനകീയ കൂട്ടായ്മയുടെ പ്രതിനിധികള് ആശുപത്രിയില് അധികൃതരെയും രോഗികളെയും കണ്ട് ചര്ച്ചകള് നടത്തി വിവരങ്ങള് ശേഖരിച്ചു. എല്ലാ ന്യൂനതകളും പരിഹരിച്ച് കിട്ടുന്നതിന് വേണ്ടി സര്ക്കാരിലേക്ക് കത്തെഴുതുമെന്ന് കൂട്ടായ്മ ജനറല് സെക്രട്ടറി നാസര് ചെര്ക്കളം, സൂര്യനാരായണ ഭട്ട് എന്നിവര് പറഞ്ഞു. അഹമ്മദ് കിര്മാണി, സിസ്റ്റര് ജയ ആന്റോ മംഗലത്ത്, മുഹമ്മദ് ഈച്ചിലിങ്കാൽ, പി.കെ.നാസര്, ഡൊമിനിക് ജോൺ, ഇ.ജെ.ബിജു എന്നിവര് സംഘത്തില് ഉണ്ടായിരുന്നു.