സേ​ഫ് പ​ദ്ധ​തി: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, May 25, 2023 1:01 AM IST
കാ​സ​ര്‍​ഗോ​ഡ്: ട്രൈ​ബ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സി​ന് കീ​ഴി​ല്‍ 2006 ഏ​പ്രി​ല്‍ ഒ​ന്നി​ന് ശേ​ഷം നി​ര്‍​മി​ച്ച​തും 2018 ഏ​പ്രി​ല്‍ ഒ​ന്നി​ന് ശേ​ഷം ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ​ത്തി​നോ ഭ​വ​ന പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​നോ സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യം കൈ​പ്പ​റ്റാ​ത്ത​വ​രും 2.50 ല​ക്ഷം രൂ​പ​യി​ല്‍ താ​ഴെ വ​രു​മാ​നം ഉ​ള്ള​വ​രു​മാ​യ പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​ര്‍​ക്ക് സേ​ഫ് പ​ദ്ധ​തി​യി​ല്‍ അ​പേ​ക്ഷി​ക്കാം. നി​ല​വി​ലു​ള്ള വീ​ടി​ന് വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും സ്ഥാ​പി​ക്ക​ൽ, അ​ടു​ക്ക​ള നി​ര്‍​മാ​ണം, അ​ടു​ക്ക​ള ന​വീ​ക​ര​ണം, കി​ച്ച​ണ്‍ സ്ലാ​ബ് ഷെ​ല്‍​ഫ്, അ​ടു​പ്പ് ഉ​ള്‍​പ്പെ​ടെ, അ​ധി​ക​മാ​യി റൂം ​നി​ര്‍​മി​ക്ക​ൽ, വ​യ​റിം​ഗ്, വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ ല​ഭ്യ​മാ​ക്ക​ല്‍ (ഇ​എ​ല്‍​സി​ബി സ​ഹി​തം), ഫാ​ൻ, ലൈ​റ്റ് സ്ഥാ​പി​ക്ക​ല്‍, പ്ലം​ബിം​ഗ് പ്ര​വ​ര്‍​ത്തി​ക​ൾ, ഭി​ത്തി​ക​ള്‍ ബ​ല​പ്പെ​ടു​ത്ത​ല്‍, വീ​ടു​ക​ളു​ടെ ചു​വ​ര്‍ തേ​ച്ച് പെ​യി​ന്‍റ് ചെ​യ്യ​ല്‍/​മേ​ല്‍​ക്കൂ​ര ന​വീ​ക​ര​ണം/​ടോ​പ്പ് പ്ലാ​സ്റ്റ​റിം​ഗ്, ശു​ചി​ത്വ ടോ​യ്‌​ല​റ്റ് നി​ര്‍​മാ​ണം എ​ന്നീ പ്ര​വ​ര്‍​ത്തി​ക​ള്‍​ക്കാ​ണ് ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ക. അ​പേ​ക്ഷ ഫോ​റം കാ​സ​ര്‍​ഗോ​ഡ് ട്രൈ​ബ​ല്‍ ഡെ​വ​ല​പ്മെന്‍റ് ഓ​ഫീ​സ്/​ട്രൈ​ബ​ല്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സു​ക​ളി​ല്‍ ല​ഭി​ക്കും, അ​വ​സാ​ന തീ​യ​തി 31.