കര്‍ഷകസംഘം ലോംഗ് മാര്‍ച്ചുകള്‍ക്ക് മാലക്കല്ലില്‍ സമാപനം
1297237
Thursday, May 25, 2023 1:01 AM IST
മാലക്കല്ല്: കര്‍ഷകസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലയോരത്തെ വടക്കും തെക്കും മേഖലകളിലായി നടന്ന കര്‍ഷക ലോംഗ് മാര്‍ച്ചുകള്‍ക്ക് മാലക്കല്ലില്‍ സമാപനം.
കാലിച്ചാമരത്തു നിന്നാരംഭിച്ച തെക്കന്‍ മേഖലാ മാര്‍ച്ച് ഇന്നലെ കല്ലഞ്ചിറ, ബളാൽ, കോട്ടക്കുന്ന്, കള്ളാര്‍ എന്നിവിടങ്ങളിലും ഇരിയണ്ണിയില്‍ നിന്നാരംഭിച്ച വടക്കന്‍ മേഖലാ മാര്‍ച്ച് ബന്തടുക്ക, മാനടുക്കം, പാടി, കോളിച്ചാല്‍ എന്നിവിടങ്ങളിലും സ്വീകരണത്തിന് ശേഷമാണ് മാലക്കല്ലിലെത്തിയത്.
നൂറുകണക്കിന് റബര്‍ കര്‍ഷകരും പങ്കെടുത്തു.
മാലക്കല്ലില്‍ നടന്ന സമാപനയോഗം മുന്‍ മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയര്മാന് ഒക്ലാവ് കൃഷ്ണന് അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി പി.ജനാര്ദനൻ, സി.പ്രഭാകരന്, കെ.ആര്.ജയാനന്ദ, കെ.കുഞ്ഞിരാമൻ, പി.ആര്.ചാക്കോ, എം.വി.കൃഷ്ണന്, സി.ബാലൻ, ടി.കോരന്, കെ.പി.രാമചന്ദ്രന്, ടി.വേണുഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.