ബിരിക്കുളത്ത് തെരുവുനായ്ക്കൾ ആടുകളെ കടിച്ചുകൊന്നു
1296950
Wednesday, May 24, 2023 12:58 AM IST
വെള്ളരിക്കുണ്ട്: ബിരിക്കുളം കൂടോലിൽ തെരുവുനായ്ക്കൾ ആടുകളെ കടിച്ചുകൊന്നു.
കൂടോലിലെ പി.വിജയന്റെ രണ്ട് ആടുകളെയാണ് തെരുവ് നായ്ക്കൾ കടിച്ചു കൊന്നത്. മറ്റൊന്നിന് ഗുരുതരമായി പരിക്കേറ്റു. വിജയന്റെ ഏക വരുമാന മാർഗമാണ് ഇല്ലാതായത്.
നേരത്തേയും ഈ പ്രദേശത്ത് വളർത്തുമൃഗങ്ങള്‍ക്കുനേരെ നായ്ക്കളുടെ ആക്രമണമുണ്ടായിരുന്നു.
ജൂണ്‍ മാസമാകുമ്പോള്‍ നായ്ക്കളെ ഭയന്ന് കുട്ടികളെ സ്കൂളിലയക്കാന്‍പോലും കഴിയാത്ത നിലയാണെന്ന് നാട്ടുകാര്‍ പറയുന്നു.