പോലീസ് ഉദ്യോഗസ്ഥന് സ്റ്റേഷനില് കുഴഞ്ഞുവീണു മരിച്ചു
1282587
Thursday, March 30, 2023 10:26 PM IST
കാസര്ഗോഡ്: പോലീസ് ഉദ്യോഗസ്ഥന് സ്റ്റേഷനില് കുഴഞ്ഞുവീണുമരിച്ചു. ആദൂര് പോലീസ് സ്റ്റേഷനിലെ സീനിയര് സിവില് പോലീസ് ഓഫീസര് ബേഡകം പെര്ളടുക്കത്തെ കെ.അശോകന് (47) ആണ് മരിച്ചത്. ഇന്നലെ രാവിലെ ടോയ്ലറ്റില് പോയ അശോകന് തിരിച്ചുവരാത്തതിനെത്തുടര്ന്ന് മറ്റു പോലീസുകാര് അന്വേഷിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണ നിലയില് കണ്ടത്.
ഉടന് തന്നെ കാസര്ഗോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കേരള പോലീസ് അസോസിയേഷന് ജില്ലാ കമ്മിറ്റിയംഗമാണ്. ഒന്നര വര്ഷമായി ആദൂര് സ്റ്റേഷനില് ജോലി ചെയ്ത് വരികയായിരുന്നു. കാസര്ഗോഡ് റെയില്വേ പോലീസ്, കാസര്ഗോഡ് ടൗണ് പോലീസ് സ്റ്റേഷന്, ബേഡകം സ്റ്റേഷന് എന്നിവിടങ്ങളിലും നേരത്തെ സേവനം ചെയ്തിരുന്നു.
പരേതനായ രാമ മണിയാണിയുടെയും കല്യാണിയുടെയും മകനാണ്. ഭാര്യ: സൗമ്യ. മക്കള്: തേജാലക്ഷ്മി (വിദ്യാര്ഥിനി, ചട്ടഞ്ചാല് എച്ച്എസ്എസ്), ഗൗതംദേവ് (വിദ്യാര്ഥി, തെക്കില്പറമ്പ ജിയുപിഎസ്). സഹോദരങ്ങള്: രാമകൃഷ്ണന് (റിട്ട.രജിസ്ട്രാര് ഓഫീസ് ജീവനക്കാരന്), ഗോപാലകൃഷ്ണന് (ഡിസിആര്ബി എഎസ്ഐ), യശോദ, ശാരദ, സാവിത്രി, രമണി, ശ്യാമള.