12 തദ്ദേശ സ്ഥാപനങ്ങളുടെ വാര്ഷിക പദ്ധതികള്ക്ക് അംഗീകാരം
1282384
Thursday, March 30, 2023 12:47 AM IST
കാസര്ഗോഡ്: 12 തദ്ദേശ സ്ഥാപനങ്ങളുടെ വാര്ഷിക പദ്ധതികള്ക്ക് ആസൂത്രണ സമിതി യോഗം അംഗീകാരം നല്കി. ജില്ലാ ആസൂത്രണ സമിതി ഹാളില് ചേര്ന്ന യോഗത്തില് ആസൂത്രണ സമിതി ചെയര്പേഴ്സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.
കൃത്യമായ മാലിന്യ സംസ്കരണം ഉറപ്പുവരുത്തണം
മാലിന്യ സംസ്കരണ പദ്ധതികളെ കുറിച്ച് ഹരിത കേരള മിഷന് ജില്ലാ കോ-ഓര്ഡിനേറ്റര് കെ.ബാലകൃഷ്ണന് വിശദീകരിച്ചു. കൃത്യമായ മാലിന്യ സംസ്കരണം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള് ഉറപ്പ് വരുത്തണം. വാര്ഡ് തലത്തില് ശുചിത്വ സമിതികള് രൂപീകരിക്കണം.
50 വീടുകള്ക്ക് ഒന്ന് എന്ന തോതില് സ്ക്വാഡുകള് ഉണ്ടാക്കണം. എല്ലാ വീടുകളിലും ഏതൊക്കെ രീതിയിലാണ് ജൈവമാലിന്യ സംസ്കരണ മാര്ഗങ്ങള് ഉപയോഗിക്കുന്നതെന്ന് പരിശോധിക്കും. അജൈവ മാലിന്യങ്ങള് ഹരിത കര്മ്മസേനയ്ക്ക് തന്നെയാണ് കൈമാറുന്നതെന്ന് ഉറപ്പാക്കണം.
ദുരന്ത നിവാരണ പദ്ധതികളെക്കുറിച്ച് എല്എസ്ജി ദുരന്ത നിവാരണ കോ-ഓര്ഡിനേറ്റര് അഹമ്മദ് ഷെഫീഖ് പ്രസംഗിച്ചു. 33 വര്ഷത്തെ സേവനത്തിന് ശേഷം സര്വീസില് നിന്നും വിരമിക്കുന്ന ജില്ലാ ആസൂത്രണ സമിതി ജോയിന്റ് കണ്വീനര് ഡോ. ജി.എം. സുനിലിനെ ജില്ലാ ആസൂത്രണ സമിതി ആദരിച്ചു.
ആസൂത്രണ സമിതി അംഗവും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷാനവാസ് പാദൂര്, ജില്ലാ പ്ലാനിംഗ് ഓഫീസര് എ.എസ്. മായ, ആസൂത്രണ സമിതി സര്ക്കാര് നോമിനി സി. രാമചന്ദ്രന്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ വി.വി. രമേശന്, കെ. ശകുന്തള, എം. മനു എന്നിവര് പങ്കെടുത്തു.