മാ​ലി​ന്യ സം​സ്‌​ക​ര​ണ കാ​മ്പ​യി​ന്‍: ജി​ല്ലാ​ത​ല സെ​ല്‍ രൂ​പീ​ക​രി​ച്ചു
Monday, March 27, 2023 1:28 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ മാ​ലി​ന്യ സം​സ്‌​ക്ക​ര​ണ കാ​ന്പ​യി​ന്‍ വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ന്ന​തി​ന് ജി​ല്ലാ ത​ല സെ​ല്‍ രൂ​പീ​ക​രി​ച്ചു.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ജെ​യ്സ​ണ്‍ മാ​ത്യു ചെ​യ​ര്‍​മാ​നും സ്വ​രാ​ജ് ട്രോ​ഫി നേ​ടി​യ ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ധ​ന്യ, വ​ലി​യ​പ​റ​മ്പ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി.​സ​ജീ​വ​ന്‍, ഡി​പി​സി സ​ര്‍​ക്കാ​ര്‍ നോ​മി​നി സി.​രാ​മ​ച​ന്ദ്ര​ന്‍, ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​ല​ക്ഷ്മി, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം.​മ​ധു​സൂ​ദ​ന​ന്‍, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് അ​സി.​ഡ​യ​റ​ക്ട​ര്‍ ബി.​എ​ന്‍.​സു​രേ​ഷ്, ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടി​വ് എ​ന്‍​ജി​നി​യ​ര്‍ പി.​ടി.​സ​ഞ്ജീ​വ്, ന​വ​കേ​ര​ള ക​ര്‍​മ​പ​ദ്ധ​തി ജി​ല്ല കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​ബാ​ല​കൃ​ഷ്ണ​ന്‍, എ​ഡി​സി ജ​ന​റ​ല്‍ ഫി​ലി​പ്പ് ജോ​സ​ഫ്, ജി​ല്ലാ ഡെ​പ്യൂ​ട്ടി പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ നി​നോ​ജ് മേ​പ്പ​ടി​യ​ത്ത്, ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി പ്ര​തി​നി​ധി മി​ഥു​ന്‍ ഗോ​പി, കി​ല ആ​ര്‍​വി .എ​ച്ച്. കൃ​ഷ്ണ, ന​വ​കേ​ര​ള ക​ര്‍​മ പ​ദ്ധ​തി ആ​ര്‍.​പി.​കെ. കെ.​രാ​ഘ​വ​ന്‍, ശു​ചി​ത്വ മി​ഷ​ന്‍ ആ​ര്‍.​പി പി.​ഭാ​ഗീ​ര​ഥി എ​ന്നി​വ​രാ​ണ് സെ​ല്‍ അം​ഗ​ങ്ങ​ള്‍. അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​വ​ലോ​ക​ന യോ​ഗ തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് ജി​ല്ലാ​ത​ല സെ​ല്‍ രൂ​പീ​ക​രി​ച്ച​ത്.