പ്ര​തി​ഷേ​ധ പ്ര​മേ​യം പാ​സാ​ക്കി
Saturday, March 25, 2023 1:10 AM IST
മാ​ലോം: റ​ബ​ര്‍ ക​ര്‍​ഷ​ക​ന്‍റെ ജീ​വി​ത പ്ര​തി​സ​ന്ധി​ക​ള്‍​ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി​യു​ടെ എ​ല്ലാ ശ്ര​മ​ങ്ങ​ള്‍​ക്കും മാ​ലോം ഫൊ​റോ​ന വൈ​ദി​ക കൂ​ട്ടാ​യ്മ പ​രി​പൂ​ര്‍​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.
മു​ന്‍​മ​ന്ത്രി കെ.​ടി. ​ജ​ലീ​ല്‍ എം​എ​ല്‍​എ അ​ഭി​വ​ന്ദ്യ പി​താ​വി​ന് നേ​രെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ വ​ധ​ഭീ​ക്ഷ​ണി മു​ഴ​ക്കി​യ​തി​ല്‍ മാ​ലോം ഫൊ​റോ​ന വൈ​ദി​ക കൂ​ട്ടാ​യ്മ പ്ര​തി​ഷേ​ധ പ്ര​മേ​യം പാ​സാ​ക്കി.
മാ​ലോം ഫൊ​റോ​നാ വി​കാ​രി ഫാ. ജോ​സ​ഫ് വാ​ര​ണ​ത്ത് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ഫാ. ​പോ​ള്‍ ത​ട്ടു​പ​റ​മ്പി​ല്‍, ഫാ. ​ആന്‍റ​ണി ന​ല്ലൂ​ക്കു​ന്നേ​ല്‍, ഫാ.​ ജി​ത് ക​ള​പ്പു​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല
ബി​രു​ദ​ദാ​നം ഇ​ന്ന്

പെ​രി​യ: കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ആ​റാ​മ​ത് ബി​രു​ദ​ദാ​ന സ​മ്മേ​ള​നം ഇ​ന്നു രാ​വി​ലെ പ​ത്തി​നു ന​ട​ക്കും. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ സ​ഹ​മ​ന്ത്രി ഡോ.​ സു​ഭാ​സ് സ​ര്‍​ക്കാ​ര്‍, കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ, പാ​ര്‍​ല​മെ​ന്‍റ​റി​കാ​ര്യ സ​ഹ​മ​ന്ത്രി വി.​ മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും. വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ.​ എ​ച്ച്.​ വെ​ങ്ക​ടേ​ശ്വ​ര്‍​ലു അ​ധ്യ​ക്ഷ​ത​ വ​ഹി​ക്കും.
2021ലും 2022​ലും പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ 1947 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ബി​രു​ദം ഏ​റ്റു​വാ​ങ്ങു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത വേ​ഷ​ത്തി​ലാ​ണ് വി​ശി​ഷ്ടാ​തി​ഥി​ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. വെ​ള്ള നി​റ​ത്തി​ലു​ള്ള വേ​ഷ​മാ​ണ് ധ​രി​ക്കു​ക. മു​ണ്ട്, പാ​ന്‍റ്​സ്, പൈ​ജാ​മ, കു​ര്‍​ത്ത, ചു​രി​ദാ​ര്‍, സാ​രി എ​ന്നി​വ ധ​രി​ക്കാം. ഇ​തി​നു പു​റ​മെ ഷാ​ളു​മു​ണ്ടാ​കും. ഏ​ഴു വ്യ​ത്യ​സ്ത നി​റ​ത്തി​ലു​ള്ള ഷാ​ളു​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.