ബേഡകം താലൂക്ക് ആശുപത്രിയില്‍ കുടുംബശ്രീയുടെ പൊതിച്ചോറ്
1280807
Saturday, March 25, 2023 1:09 AM IST
കുണ്ടംകുഴി: കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ "ചുവട്-2023' ഭാഗമായി ബേഡകം താലൂക്ക് ആശുപത്രിയില്‍ ഇനി കുടുംബശ്രീയുടെ പൊതിച്ചോറ്. ബേഡഡുക്ക സിഡിഎസിന്റെ നേതൃത്വത്തിലാണ് പൊതിച്ചോറ് വിതരണം നടത്തുന്നത്. കിടപ്പു രോഗികളുടെ എണ്ണത്തിനനുസരിച്ചാണ് പൊതിച്ചോറ് വിതരണം.
ദിവസവും 10 മുതല്‍ 20 വരെ പൊതിച്ചോറ് ഇവര്‍ വിതരണം ചെയ്യുന്നുണ്ട്. മാര്‍ച്ച് 13 മുതല്‍ ബേഡഡുക്ക സിഡിഎസിന്റെ പൊതിച്ചോറ് ബേഡകം താലൂക്ക് ആശുപത്രിയില്‍ ലഭിക്കുന്നുണ്ട്. നിലവില്‍ മാര്‍ച്ച് 30 വരെ പൊതിച്ചോറ് നല്‍കാമെന്ന് ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ടെങ്കിലും തുടര്‍ന്നും നല്‍കുമെന്ന് സിഡിഎസ് ചെയര്‍പേഴ്സണ്‍ എം. ഗുലാബി പറഞ്ഞു.