ഗോവിന്ദപൈ ജയന്തി ആഘോഷം
1280803
Saturday, March 25, 2023 1:09 AM IST
മഞ്ചേശ്വരം: രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദപൈയുടെ 140-ാം ജയന്തി ആഘോഷം ഗിളിവിണ്ടുവില്‍ എ.കെ.എം. അഷ്റഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗോവിന്ദപൈ സ്മാരക അവാര്‍ഡ് കന്നഡ കവിയും എഴുത്തുകാരനുമായ ഡോ. കെ. രമാനന്ദ ബനാരിയ്ക്ക് കര്‍ണാടക അതിര്‍ത്തി പ്രദേശ വികസന അഥോറിറ്റി ചെയര്മാന് ഡോ. സി. സോമശേഖര സമ്മാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ ജീന്‍ ലവിന മൊന്തേരോ (മഞ്ചേശ്വരം), സുന്ദരി ആര്. ഷെട്ടി (മീഞ്ച), കണ്ണൂര്‍ യൂണിവേഴ്സിറ്റി ഭാഷാ വൈവിധ്യപഠന കേന്ദ്രം ഡയറക്ടര്‍ ഡോ. എ.എം. ശ്രീധരന്, കേരള തുളു അക്കാദമി പ്രസിഡന്റ് കെ.ആര്. ജയാനന്ദ, ഡി. കമലാക്ഷ, വനിത ആര്. ഷെട്ടി, ആശ ദിലീപ്, വാസുദേവന്‍, കമലാക്ഷ കനില എന്നിവര്‍ പ്രസംഗിച്ചു. സ്മാരക സമിതി സെക്രട്ടറി ഉമേഷ എം. സാലിയാന്‍ സ്വാഗതവും ട്രഷറര്‍ ബി. ബാലകൃഷ്ണ ഷെട്ടിഗാര്‍ നന്ദിയും പറഞ്ഞു.