ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത​ര്‍​ക്ക് 25 കോ​ടി രൂ​പ ന​ല്‍​കും
Friday, March 24, 2023 12:55 AM IST
കാ​സ​ര്‍​ഗോ​ഡ്: ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത​രാ​യി​ട്ടു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കു​ള്ള ഭൂ​മി വാ​ങ്ങു​ന്ന​തി​ന് മൂ​ന്നു സെ​ന്‍റിന് ര​ണ്ട​ര ല​ക്ഷം രൂ​പ വെ​ച്ച് ജി​ല്ല​യി​ല്‍ 25 കോ​ടി രൂ​പ ന​ല്‍​കും. ഇ​തി​നാ​യി ഗു​ണ​ഭോ​ക്താ​ക്ക​ള്‍ ചു​രു​ങ്ങി​യ​ത് മൂ​ന്ന് സെന്‍റ് സ്ഥ​ലം ക​ണ്ടെ​ത്തു​ക​യും സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ള്‍ ക​ണ്ടെ​ത്തു​ക​യും സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന മു​റ​ക്ക് സ്ഥ​ലം ന​ല്‍​കു​ന്ന വ്യ​ക്തി​ക്ക് ര​ണ്ട​ര ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.
ലൈ​ഫി​ന്‍റെ ഗു​ണ​ഭോ​ക്തൃ ലി​സ്റ്റ് ഫെ​യ്‌​സ് ത്രീ​യി​ലേ​യും അ​ഡീ​ഷ​ണ​ല്‍ ലി​സ്റ്റി​ലേ​യും ഗു​ണ​ഭോ​ക്താ​ക്ക​ളെ​യാ​യി​രു​ന്നു ഇ​തു​വ​രെ പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ പു​തി​യ ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യാ​യ ലൈ​ഫ് 2020 ല്‍ ​നി​ന്നു​മു​ള്ള ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് മേയ് 31 നു​ള്ളി​ല്‍ ഭൂ​മി വാ​ങ്ങാ​നു​ള്ള രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ച്ചാ​ല്‍ ര​ണ്ട​ര ല​ക്ഷം രൂ​പ ന​ല്‍​കു​ന്ന​തി​നു​ള്ള അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ലൈ​ഫ് മി​ഷ​ന്‍ ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ അ​നീ​ഷ് ജെ.​ അ​ല​യ്ക്കാ​പ​ള്ളി അ​റി​യി​ച്ചു.