വെള്ളരിക്കുണ്ട്: ആലക്കോട് നടക്കുന്ന കര്‍ഷക പ്രതിഷേധ സംഗമത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വെള്ളരിക്കുണ്ടില്‍ കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചു. ലിറ്റില്‍ ഫ്ളവര്‍ ഫൊറോന വികാരി റവ. ഡോ. ജോണ്സണ് അന്ത്യാംകുളം ഉദ്ഘാടനം ചെയ്തു.
അന്നംതരുന്ന കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ജീവിക്കാന്‍ തന്നെ ബുദ്ധിമുട്ടാകുന്ന സ്ഥിതി മാറണമെന്ന് അദ്ദേഹം പറഞ്ഞു. ജോസഫ് കുമ്മിണിയില്‍ അധ്യക്ഷത വഹിച്ചു. ജോസ് പനക്കാത്തോട്ടം, സിസ്റ്റര്‍ അന്നമ്മ, സിസ്റ്റര്‍ സൂസി, തോമസ് മൂശാട്ടില്, ജെസി പനക്കാത്തോട്ടം, ബീന ആനിക്കല്‍, ഷാന്റി പുന്നപ്ലാക്കല്‍, മേഴ്സി വിലങ്ങയില്‍ എന്നിവര്‍ പ്രസംഗിച്ചു.