ഹോസ്ദുര്‍ഗ് താലൂക്ക് വ്യവസായ നിക്ഷേപക സംഗമം നടത്തി
1263263
Monday, January 30, 2023 12:42 AM IST
കാഞ്ഞങ്ങാട്: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ഹോസ്ദുര്‍ഗ് താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടത്തിയ വ്യവസായ നിക്ഷേപക സംഗമം ഇ. ചന്ദ്രശേഖരന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ജില്ലാ വ്യവസായ ഓഫീസര്‍ പി.എസ്. കണ്ണനുണ്ണി, കാഞ്ഞങ്ങാട് ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ എന്‍. അശോക്, നീലേശ്വരം ബ്ലോക്ക് ഓഫീസര്‍ വി.കെ. മിലന്, പരപ്പ ബ്ലോക്ക് ഓഫീസര്‍ അഭിന്‍ മോഹന്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു. സംരംഭങ്ങളും മലിനീകരണ നിയന്ത്രണ നിയമങ്ങളും എന്ന വിഷയത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസി. എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ ആര്.എസ്. സുരഭില, വ്യവസായ സംരംഭങ്ങളും ജിഎസ്ടിയും എന്ന വിഷയത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കെ. ശ്രീലാല്‍ എന്നിവര്‍ ക്ലാസെടുത്തു. മടിക്കൈ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലേക്കുള്ള ആദ്യ അപേക്ഷ കിച്ചണ്‍ മോഡുലാര്‍ പ്രോജക്ടിനായി പത്മനാഭന് പുല്ലൂരില്‍ നിന്നും ഇ. ചന്ദ്രശേഖരന് എംഎല്‍എ ഏറ്റുവാങ്ങി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാറിന് കൈമാറി. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയില്‍ 100 ശതമാനം നേട്ടം കൈവരിച്ച കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ഇന്റേണ്‍ കെ.വി. വൈശാഖ്, കാഞ്ഞങ്ങാട് നഗരസഭയിലെ ഇന്റേണ്‍ അശ്വിന് എന്നിവര്‍ക്ക് ഉപഹാരം നല്കി.