രാജപുരം ക്ഷീരസംഘം തെരഞ്ഞെടുപ്പ്: സിപിഎം പാനലിന് ജയം
1262717
Saturday, January 28, 2023 1:32 AM IST
രാജപുരം: ക്ഷീരോത്പാദക സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കെ.എ.പ്രഭാകരനെ പ്രസിഡന്റായും ലീലാമ്മ ജോസിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. വി.കൃഷ്ണന്, ടി.ടി.ജോസ്, ടി.യു.ജോയി, ബിജു തോമസ്, ലീലാമ്മ ചാക്കോ, പി.കെ.ഭാരതി, കെ.ലക്ഷ്മി എന്നിവരാണ് വിജയിച്ച മറ്റ് അംഗങ്ങള്‍. വിജയിച്ച സ്ഥാനാർഥികളെ ആനയിച്ച് രാജപുരത്ത് പ്രകടനവും പൊതുയോഗവും നടന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗം എം.വി.കൃഷ്ണന് ഉദ്ഘാടനം ചെയ്തു. കെ.ആര്. ശശീന്ദ്രന് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്, ലോക്കല്‍ സെക്രട്ടറി എ.കെ.രാജേന്ദ്രന്, ഷാലു മാത്യു, ജോഷി ജോര്‍ജ്, കെ.ബി.രാഘവന്, തോമസ് മാത്യു, കെ.എ.പ്രഭാകരന് എന്നിവര്‍ പ്രസംഗിച്ചു.