തോമാപുരം സ്കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും
1262395
Thursday, January 26, 2023 12:49 AM IST
ചിറ്റാരിക്കാല്‍: തോമാപുരം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ 63-ാം വാര്‍ഷികവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്തു.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം തലശേരി അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ.മാത്യു ശാസ്താംപടവില്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തമ്മാക്കല്‍ അധ്യക്ഷതവഹിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന മുഖ്യാധ്യാപിക കെ.എ.റോസിലി, അധ്യാപകരായ അന്നമ്മ മാത്യു, ടി.എസ്.ജോസ് എന്നിവരെ ആദരിച്ചു. സ്കൂള്‍ മാനേജര്‍ ഫാ.മാര്ട്ടിന് കിഴക്കേത്തലയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗം ജോമോന് ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം ജോസ് കുത്തിയതോട്ടില്‍, സ്കൂള്‍ അസി.മാനേജര്‍ ഫാ.മെല്ബിന് തെങ്ങുംപള്ളി, ചിറ്റാരിക്കല്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എം.ടി.ഉഷാകുമാരി, പ്രിന്‍സിപ്പല്‍ സിജോം സി.ജോയ്, എല്‍പി സ്കൂള്‍ മുഖ്യാധ്യാപകന്‍ മാര്ട്ടിന് ജോസഫ്, പിടിഎ പ്രസിഡന്റ് ഡൊമിനിക് കോയിത്തുരുത്തേല്‍, എംപിടിഎ പ്രസിഡന്റ് ശുഭലക്ഷ്മി പ്രദീപ്, എച്ച്എസ്എസ് സ്റ്റാഫ് സെക്രട്ടറി ബിനു തോമസ്, എച്ച്എസ് സീനിയര്‍ അസിസ്റ്റന്റ് ജ്യോമി ജോര്‍ജ്, ഇ.പി.ജോസുകുട്ടി, സ്കൂള്‍ ചെയര്മാന് സാന്‍ജോ സന്തോഷ്, സ്കൂള്‍ ലീഡര്‍ എം.എസ്.അലന് ജോ എന്നിവര്‍ പ്രസംഗിച്ചു. വിരമിക്കുന്ന അധ്യാപകര്‍ നടത്തിയ സേവനങ്ങളുടെ ഡിജിറ്റല്‍ അവതരണവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.