ഗോ​കു​ലാ​ന​ന്ദ​ന് റോ​ട്ട​റി പു​ര​സ്‌​കാ​രം
Tuesday, January 24, 2023 1:34 AM IST
കാ​ഞ്ഞ​ങ്ങാ​ട്: റോ​ട്ട​റി വൊ​ക്കേ​ഷ​ന​ല്‍ എ​ക്‌​സ​ല​ന്‍​സ് പു​ര​സ്‌​കാ​ര​ത്തി​ന് എ​ന്‍.​പി രാ​ജ​ന്‍ സ്മാ​ര​ക പെ​യ്ന്‍ ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി ഡ്രൈ​വ​ര്‍ കെ.​വി.​ഗോ​കു​ലാ​ന​ന്ദ​ന്‍ അ​ര്‍​ഹ​നാ​യി. കാ​ഞ്ഞ​ങ്ങാ​ട് റോ​ട്ട​റി​യാ​ണ് പു​ര​സ്‌​കാ​രം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

ശ​മ്പ​ള​ത്തി​ന്‍റെ ഏ​റി​യ പ​ങ്കും കി​ട​പ്പു​രോ​ഗി​ക​ളു​ടെ സാ​ന്ത്വ​ന​പ​രി​ച​ര​ണ​ത്തി​നു ചെ​ല​വി​ടു​ന്ന ഗോ​കു​ലാ​ന​ന്ദ​ന്‍റെ സ​മ​ര്‍​പ​ണ മ​നോ​ഭാ​വ​മാ​ണ് അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​നാ​ക്കി​യ​തെ​ന്ന് റോ​ട്ട​റി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ പാ​ലി​യേ​റ്റീ​വ് വി​ഭാ​ഗ​വു​മാ​യും അ​ദ്ദേ​ഹം സ​ഹ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. നാ​ളെ രാ​ത്രി എ​ട്ടി​ന് കാ​ഞ്ഞ​ങ്ങാ​ട് റോ​ട്ട​റി സെ​ന്‍റ​റി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ വി.​വി.​പ്ര​മോ​ദ് നാ​യ​നാ​ര്‍ പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​കെ.​സേ​വി​ച്ച​ന്‍, അ​സി. ഗ​വ​ര്‍​ണ​ര്‍ എ​ച്ച്.​ഗ​ജാ​ന​ന​കാ​മ​ത്ത്, സെ​ക്ര​ട്ട​റി പ്ര​വീ​ണ്‍ ആ​ര്‍.​ഷേ​ണാ​യ്, എം.​കെ.​വി​നോ​ദ്കു​മാ​ര്‍, എ​ന്‍.​സു​മേ​ഷ്, എം.​വി​നോ​ദ്, ബി.​ഗി​രീ​ഷ് നാ​യ​ക് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.