തൊ​ഴി​ലാ​ളി ശ്രേ​ഷ്ഠ പു​ര​സ്‌​കാ​ര​ം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Monday, January 23, 2023 1:02 AM IST
കാ​സ​ര്‍​ഗോ​ഡ്: തൊ​ഴി​ല്‍ വ​കു​പ്പ് വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി ന​ല്‍​കു​ന്ന തൊ​ഴി​ലാ​ളി ശ്രേ​ഷ്ഠ പു​ര​സ്‌​കാ​ര​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സെ​ക്യൂ​രി​റ്റി ഗാ​ര്‍​ഡ്, ചു​മ​ട്ടു തൊ​ഴി​ലാ​ളി, നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി, ചെ​ത്ത് തൊ​ഴി​ലാ​ളി, മ​രം​ക​യ​റ്റ തൊ​ഴി​ലാ​ളി, ത​യ്യ​ല്‍ തൊ​ഴി​ലാ​ളി, ക​യ​ര്‍ തൊ​ഴി​ലാ​ളി, ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി, മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി, തോ​ട്ടം തൊ​ഴി​ലാ​ളി, സെ​യി​ല്‍​സ്മാ​ന്‍ / സെ​യി​ല്‍​സ്‌ വുമ​ണ്‍, ന​ഴ്സ്, ഗാ​ര്‍​ഹി​ക തൊ​ഴി​ലാ​ളി, ടെ​ക്സ്റ്റൈ​ല്‍ തൊ​ഴി​ലാ​ളി, ക​ര​കൗ​ശ​ല, വൈ​ദ​ഗ്ധ്യ, പാ​ര​മ്പ​ര്യ തൊ​ഴി​ലാ​ളി (ഇ​രു​മ്പു​പ​ണി, മ​ര​പ്പ​ണി, ക​ല്‍​പ്പ​ണി, വെ​ങ്ക​ല​പ്പ​ണി, ക​ളി​മ​ണ്‍ പാ​ത്ര​നി​ര്‍​മാ​ണം, കൈ​ത്ത​റി വ​സ്ത്ര നി​ര്‍​മാ​ണം, ആ​ഭ​ര​ണ നി​ര്‍​മാ​ണം), മാ​നു​ഫാ​ക്ച​റിം​ഗ് / പ്രൊ​സസിം​ഗ് മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ (മ​രു​ന്നു നി​ര്‍​മ്മാ​ണ തൊ​ഴി​ലാ​ളി, ഓ​യി​ല്‍ മി​ല്‍ തൊ​ഴി​ലാ​ളി, ചെ​രു​പ്പു നി​ര്‍​മ്മാ​ണ തൊ​ഴി​ലാ​ളി, ഫി​ഷ് പീ​ലിം​ഗ് തൊ​ഴി​ലാ​ളി), മ​ത്സ്യ​ബ​ന്ധ​ന വി​ല്‍​പ്പ​ന തൊ​ഴി​ലാ​ളി, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്നോ​ള​ജി എ​ന്നീ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ര്‍​ക്ക് തൊ​ഴി​ലാ​ളി ശ്രേ​ഷ്ഠ പു​ര​സ്‌​കാ​ര​ത്തി​ന് അ​പേ​ക്ഷി​ക്കാം. ഓ​രോ മേ​ഖ​ല​യി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന മി​ക​ച്ച തൊ​ഴി​ലാ​ളി​ക്ക് 1,00,000 രൂ​പ​യും പ്ര​ശം​സാ​പ​ത്ര​വും മൊ​മെ​ന്‍റോയും ന​ല്‍​കും. അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി ന​ല്‍​കേ​ണ്ട തീ​യ​തി ഇ​ന്നു മു​ത​ല്‍ 30 വ​രെ. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് കാ​ഞ്ഞ​ങ്ങാ​ട് അ​സി​സ്റ്റ​ന്‍റ് ലേ​ബ​ര്‍ ഓ​ഫീ​സ് ഫോ​ണ്‍ 0467 2204602, കാ​സ​ര്‍​ഗോ​ഡ് അ​സി. ലേ​ബ​ര്‍ ഓ​ഫീ​സ് ഫോ​ണ്‍ 04994 257850. ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ് കാ​സ​ര്‍​ഗോ​ഡ് ഫോ​ണ്‍ 04994 256950.