കാര്‍ഷിക കടാശ്വാസം അനുവദിച്ചു
1247141
Friday, December 9, 2022 12:43 AM IST
കാസർഗോഡ്: ജില്ലയില്‍ 11 സഹകരണ സംഘങ്ങളില്‍/ബാങ്കുകളില്‍ നിന്നും കര്‍ഷകര്‍ എടുത്തിട്ടുള്ള വായ്പകള്‍ക്ക് കടാശ്വാസം അനുവദിച്ചു. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത 272 ഗുണഭോക്താക്കള്‍ക്കായി 1.27കോടി രൂപ അനുവദിച്ചതായി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) അറിയിച്ചു.
കേരള കര്‍ഷക കടാശ്വാസ കമ്മീഷന് പുറപ്പെടുവിച്ച അവാര്‍ഡുകള്‍ പ്രകാരമാണ് നടപടി.
കടാശ്വാസം ലഭിച്ച ഗുണഭോക്താക്കളുടെ പേരും വിലാസവും നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തുന്നതിന് ബന്ധപ്പെട്ട സഹകരണ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അത് ഗുണഭോക്താക്കള്‍ക്ക് പരിശോധിച്ച് ഉറപ്പ് വരുത്താവുന്നതാണെന്നും സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) അറിയിച്ചു.