കേന്ദ്രസര്‍വകലാശാല ആര്എഫ്ആര്എഫുമായി ധാരണാപത്രം ഒപ്പുവയ്ക്കും
1246258
Tuesday, December 6, 2022 1:02 AM IST
പെരിയ: ഗവേഷണ രംഗത്ത് സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന് റിസര്‍ച്ച് ഫോര്‍ റിസര്‍ജന്‍സ് ഫൗണ്ടേഷ (ആര്എഫ്ആര്എഫ്)നുമായി കേരള കേന്ദ്ര സര്‍വകലാശാല ധാരണാപത്രം ഒപ്പുവയ്ക്കും.
ഇന്നു രാവിലെ 10.30ന് കാന്പസില് നടക്കുന്ന ചടങ്ങില്‍ സര്‍വകലാശാലക്കുവേണ്ടി രജിസ്ട്രാര്‍ ഡോ.എം.മുരളീധരന് നമ്പ്യാരും ആര്എഫ്ആര്എഫിനെ പ്രതിനിധീകരിച്ച് ട്രസ്റ്റി മുകുള്‍ കനിത്കറും ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കും.
ഗവേഷണം ശക്തിപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വ്യക്തികളെയും സ്ഥാപനങ്ങളെയും കൂട്ടിയിണക്കി രാജ്യാന്തരതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷനാണ് ആര്എഫ്ആര്എഫ്.