തുളുനാടിന്റെ സാംസ്കാരിക ചരിത്രം വിളിച്ചോതി സ്വാഗതഗാനം
1244448
Wednesday, November 30, 2022 12:47 AM IST
തുളുനാടിന്റെ സാംസ്കാരികചരിത്രം വിളിച്ചോതി കലോത്സവത്തിന്റെ സ്വാഗതഗാനം. തുയിലുണരൂ തുളുനാടേ എന്നു തുടങ്ങുന്ന ഗാനം രചിച്ചത് രാമചന്ദ്രന് വേട്ടറാടിയും സംഗീതം ഉണ്ണി വീണാലയവും ആയിരുന്നു. വിവിധ നൃത്തരൂപങ്ങള്‍ അണിനിരന്ന പരിപാടിയുടെ നൃത്തസംവിധാനം നിര്‍വഹിച്ചത്. വെസ്റ്റ് എളേരി പഞ്ചായത്തംഗം എം.വി.ലിജിന, പി.പി.മുത്തുരാജ്, മനോജ് ജോസഫ്, കെ.ഷിബിന്‍, എം.വി.സുധ എന്നിവര്‍ ചേര്‍ന്നായിരുന്നു. ചിറ്റാരിക്കാല്‍ ഉപജില്ലയിലെ കുട്ടികളാണ് പരിപാടി അവതരിപ്പിച്ചത്.
ലഹരിവിരുദ്ധ സന്ദേശവുമായി ദേവനന്ദയുടെ കഥ
ലഹരിവിരുദ്ധ സന്ദേശം അവതരിപ്പിച്ച കഥയ്ക്ക് യുപി വിഭാഗം കഥാരചനയില്‍ ഒന്നാംസ്ഥാനം. ഓലാട്ട് കെകെഎന്‍എം എയുപി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ പി.എസ്.ദേവനന്ദയ്ക്കാണ് ഒന്നാംസമ്മാനം. 'അതൊരു പൂമ്പാറ്റയായിരുന്നു' എന്നതായിരുന്നു കഥയുടെ വിഷയം. മദ്യത്തിന് അടിമയായ അച്ഛന് കാരണം ദുരിതത്തിലാകുന്ന കുട്ടിയുടെ കഥയാണ് 'കണ്ണീര് കായലിലെ ജീവിതം' എന്ന കഥയിലൂടെ ദേവനന്ദ പറഞ്ഞത്. കവിതാരചനയില്‍ രണ്ടാംസ്ഥാനവും ദേവനന്ദ നേടിയിരുന്നു. കരിവെള്ളൂര്‍ ചെറുമൂലയിലെ പരേതനായ പി.വി.സുരേശന്റെയും പിലിക്കോട് ജിയുപിഎസ് അധ്യാപിക പ്രമീളയുടെയും മകളാണ്.