ജീ​വ​ന​ക്കാ​രു​ടെ സ്ഥ​ലം​മാ​റ്റം ഓ​ണ്‍​ലൈ​നി​ലൂ​ടെ മാത്രം
Sunday, November 27, 2022 4:28 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​ല്‍ പ​ദ്ധ​തി നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​ട​യ്ക്കി​ടെ സ്ഥ​ലം​മാ​റ്റു​ന്നു​വെ​ന്ന പ​രാ​തി ഇ​നി​യു​ണ്ടാ​വി​ല്ലെ​ന്നും അ​ടു​ത്ത​വ​ര്‍​ഷം മു​ത​ല്‍ ജീ​വ​ന​ക്കാ​രു​ടെ സ്ഥ​ലം​മാ​റ്റം പൂ​ര്‍​ണ​മാ​യും ഓ​ണ്‍​ലൈ​നി​ലൂ​ടെ മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ (റൂ​റ​ല്‍) ഡ​യ​റ​ക്ട​ര്‍ എ​ച്ച്.​ദി​നേ​ശ​ന്‍ അ​റി​യി​ച്ചു.

പ​ദ്ധ​തി നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​നി ഈ ​വ​ര്‍​ഷം സ്ഥ​ലം​മാ​റ്റി​ല്ല. കാ​സ​ര്‍​ഗോട്ടേ​ക്ക് പ​ണി​ഷ്‌​മെ​ന്‍റ് ട്രാ​ന്‍​സ്ഫ​ര്‍ ന​ല്‍​കി ജീ​വ​ന​ക്കാ​രെ മാ​റ്റു​ന്ന രീ​തി നി​ല​വി​ലി​ല്ലെ​ന്നും ഡ​യ​റ​ക്ട​ര്‍ പ​റ​ഞ്ഞു. പി.​എ​സ്.​സി റാ​ങ്ക് ലി​സ്റ്റ് നി​ല​വി​ല്‍ വ​ന്ന ത​സ്തി​ക​ക​ളി​ല്‍ ഉ​ട​ന്‍ നി​യ​മ​നം ന​ട​ത്ത​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.