കായികാധ്യാപകര്‍ക്കുള്ള പരിശീലനം തുടങ്ങി
1243410
Saturday, November 26, 2022 12:47 AM IST
പിലിക്കോട്: സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ കായികാധ്യാപകര്‍ക്കുള്ള മൂന്നു ദിവസത്തെ പരിശീലനം തുടങ്ങി. പരിശീലന പരിപാടി ത്രോ ഇവന്റ്സ് ദേശീയ പരിശീലകന് കെ.സി. ഗിരീഷ് ഉദ്ഘാടനം ചെയ്തു.
സമഗ്ര ശിക്ഷാ കേരളയിലെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ കായിക അധ്യാപകര്‍ക്കുള്ള റീജണല്‍ പരിശീലനമാണ് കൊടക്കാട് കദളീവനത്തില്‍ തുടക്കമായത്. സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം.എം. മധുസൂദനന്, പ്രഭാകരന് വലിയപറമ്പ്, കെ. വത്സല എന്നിവര്‍ പ്രസംഗിച്ചു.