കരുവങ്കയം കോട്ടകടവ് ചെക്ക്ഡാം നിർമാണത്തിൽ അപാകതയെന്ന്
1243408
Saturday, November 26, 2022 12:46 AM IST
പറമ്പ: കരുവങ്കയം കോട്ടകടവ് തോടിന് കുറുകെയുള്ള ചെക്ക്ഡാം കം ബ്രിഡ്ജിന്റെ അറ്റകുറ്റപണിയിൽ കൃത്രിമമെന്ന് നാട്ടുകാർ. 2010ൽ നബാർഡ് ധനസഹായത്തോടെ 30 ലക്ഷം ചെലവിൽ പണിത വെസ്റ്റ് എളേരി പഞ്ചായത്തിലെ ചെക്ക്ഡാമിന്റെ അറ്റകുറ്റപണിക്ക് 16.90 ലക്ഷം രൂപ കാസർഗോഡ് വികസന പാക്കേജിൽ അനുവദിച്ചിരുന്നു.
മൈനർ ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിൽ കഴിഞ്ഞ സെപ്റ്റംബറിൽ അറ്റകുറ്റപണി പൂർത്തിയായി. എന്നാൽ പഴകിയ കൈവരികളോ കൈവരിയുടെ തൂണുകളോ പോലും മാറ്റിസ്ഥാപിച്ചില്ല. അന്വേഷണം ആവശ്യപ്പെട്ട് മന്ത്രിയുൾപ്പെടെയുള്ളവർക്ക് നാട്ടുകാർ പരാതി നൽകാനൊരുങ്ങുകയാണ്.