ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് ഡീസൽ പരന്നൊഴുകി
1243107
Friday, November 25, 2022 1:00 AM IST
ചെറുവത്തൂർ: ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് ഇന്ധന ടാങ്ക് തകർന്ന് ഡീസൽ റോഡിൽ പരന്നൊഴുകി. ഞാണങ്കൈ കയറ്റത്തിലാണ് അപകടം. കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറി കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്ന ട്രെയിലറിൽ ഇടിക്കുകയായിരുന്നു. ഡീസൽ ചോർന്ന് റോഡിലൊഴുകിയത് മൂലം ഏറെ നേരം ഗതാഗത തടസമുണ്ടായി.
തൃക്കരിപ്പൂരിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസർ എം.ശ്രീധരന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാ സേനയെത്തി റോഡിലെ ഡീസൽ കഴുകി കളഞ്ഞാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.