ഏണിച്ചാലിലെ പുതിയ പാലം താത്കാലികമായി തുറന്നു
1242579
Wednesday, November 23, 2022 12:41 AM IST
പാലാവയല്: റോഡ് നവീകരണത്തിന്റെ ഭാഗമായി ഏണിച്ചാല്‍ പാലം പൊളിച്ചുപണിയുന്ന പ്രവൃത്തി അനിശ്ചിതമായി നീണ്ടതോടെ രണ്ടു വര്‍ഷമായി വഴിമുട്ടിയ പ്രദേശവാസികള്‍ക്ക് തെല്ലെങ്കിലും ആശ്വാസമായി പുതിയ പാലം താത്കാലികമായി ഗതാഗതത്തിന് തുറന്നുകൊടുത്തു.
പഴയ പാലത്തേക്കാള്‍ ഉയരത്തില്‍ നിര്‍മിച്ച പുതിയ പാലത്തിന്റെ ഇരുവശങ്ങളിലും സമീപനറോഡിന്റെ പണി പൂര്‍ത്തിയായിട്ടില്ലെങ്കിലും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന വിധത്തില്‍ മണ്ണിട്ട് ഉയര്‍ത്തിയാണ് തുറന്നുകൊടുത്തത്. ഇവിടെ നാട്ടുകാരുടെ നേതൃത്വത്തില്‍ നിര്‍മിച്ച തൂക്കുപാലത്തിലൂടെ കാല്‍നടയായാണ് കഴിഞ്ഞ രണ്ടു മഴക്കാലത്തും പ്രദേശവാസികള്‍ അക്കര കടന്നിരുന്നത്.