ഫുട്ബോൾ ചാമ്പ്യന്മാർക്ക് അനുമോദനം
1242575
Wednesday, November 23, 2022 12:41 AM IST
ചെറുവത്തൂർ: തൃശൂരിൽ നടന്ന 58-ാ മത് സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ കാസർഗോഡ് ജില്ല ടീം അംഗങ്ങൾക്ക് ജില്ല ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ അനുമോദിച്ചു. പടന്ന കേപ് സ്പോർട്സ് സെന്ററിൽ നടന്ന ചടങ്ങ് എം.രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിഎഫ്എ പ്രസിഡന്റ് കെ.വീരമണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് റഫീഖ്, ജോയിന്റ് സെക്രട്ടറി സി.വി.ഷാജി, ജില്ല ഫുട്ബോൾ റഫറീസ് അസോസിയേഷൻ സെക്രട്ടറി കെ. സുരേശൻ, ഫുട്ബോൾ പരിശീലകൻ കെ.വി. ഗോപാലൻ, സി. ദാവൂദ്, വനിത ഫുട്ബാൾ പരിശീലക ഡോ.ടി.സി.ജീന, ഷാഹുൽ തൃക്കരിപ്പൂർ, ഗോവിന്ദൻ എടാട്ടുമ്മൽ, അൻവർ കാസർഗോഡ്, പി.കെ. അബ്ദുള്ള, ടീം പരിശീലകൻ ഷസിൻ ചന്ദ്രൻ, ഗോൾ കീപ്പർ സി.രാഹുൽ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.