പാണത്തൂരിൽ കൂറ്റൻ ലോകകപ്പ് ഒരുങ്ങി
1242238
Tuesday, November 22, 2022 12:55 AM IST
പാണത്തൂർ: പാണത്തൂർ വില്ലേജ് ഫ്രണ്ട്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ടൗണിൽ ഫിഫ ലോകകപ്പിന്റെ കൂറ്റൻ മാതൃക ഒരുങ്ങി. സിമന്റ് ചാക്കും പ്ലാസ്റ്റർ ഓഫ് പാരിസും ഉപയോഗിച്ചാണ് നിർമാണം നടത്തിയിരിക്കുന്നത്. പാണത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ. അനൂപ് ഉദയഭാനു ഉദ്ഘാടനം നിർവഹിച്ചു. റോണി ആന്റണി അധ്യക്ഷതവഹിച്ചു. സ്ഥലംമാറിപോകുന്ന രാജപുരം ഇൻസ്പെക്ടർ വി. ഉണ്ണികൃഷ്ണന് യാത്രയയപ്പും റവന്യു ജില്ലാ കായിക മേളയിൽ സബ് ജൂണിയർ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായ തെരഞ്ഞെടുക്കപ്പട്ട ജിൽഷ ജിനിലിന് അനുമോദനവും കരിക്കെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലചന്ദ്രൻ കാട്ടൂർ നിർവഹിച്ചു. പഞ്ചായത്തംഗം കെ.കെ.വേണുഗോപാൽ, മനോജ്കുമാർ, എൻ.ഐ.ജോയി, രാമചന്ദ്ര സരളായ, സുനിൽകുമാർ, എ.ഇ.സെബാസ്റ്റ്യൻ, രാജേഷ്,വി.ആർ.ബിജു, എം. എസ്.വിൽസൺ എന്നിവർ പ്രസംഗിച്ചു.