കര്‍ഷക സെമിനാര്‍ 24ന്
1242237
Tuesday, November 22, 2022 12:55 AM IST
പാലാവയല്: നാളികേര ബോര്‍ഡ്, തേജസ്വിനി കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി, സമഭാവന വായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 24ന് ഉച്ചകഴിഞ്ഞ് മൂന്നിന് പാലാവയല് സമഭാവന വായനശാല ഹാളില്‍ കര്‍ഷക സെമിനാര്‍ നടക്കും. സെന്റ് ജോണ്‍സ് ദേവാലയ വികാരി ഫാ.ജോസ് മാണിക്കത്താഴെ ഉദ്ഘാടനം ചെയ്യും. തേജസ്വിനി മാനേജിംഗ് ഡയറക്ടര്‍ സണ്ണി ജോര്‍ജ് അധ്യക്ഷത വഹിക്കും.
തെങ്ങുകൃഷി പരിപാലനം എന്ന വിഷയത്തില്‍ നാളികേര വികസന ബോര്‍ഡ് കൊച്ചി യൂണിറ്റിലെ സെല്‍വകുമാര്‍, കാര്‍ഷിക അനുബന്ധ സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട് കിസാന്‍ സര്‍വീസ് സൊസൈറ്റി ദേശീയ ചെയര്മാന് ജോസ് തയ്യില്‍, കാര്‍ഷികമേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ സംസ്ഥാന ജൈവകര്‍ഷക അവാര്‍ഡ് ജേതാവ് കുര്യാച്ചന് തെരുവംകുന്നേല്‍ എന്നിവര്‍ ക്ലാസ് നയിക്കും.