ലഹരിവിരുദ്ധ സന്ദേശ യാത്ര നടത്തി
1242235
Tuesday, November 22, 2022 12:55 AM IST
പനത്തടി: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ സന്ദേശ യാത്ര നടത്തി. ജനമൈത്രി ബീറ്റ് പോലീസ് ഓഫീസര്‍ പി.ഷിജിത്ത് ലഹരിവിരുദ്ധ സന്ദേശം നല്കി.
സന്ദേശയാത്രയുടെ ഭാഗമായി കോളിച്ചാല്‍, മാലക്കല്ല്, ബളാംതോട്, പാണത്തൂര്‍ എന്നിവിടങ്ങളില്‍ ഫ്ളാഷ് മോബ് അവതരിപ്പിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ.ജോസ് കളത്തിപറമ്പില്‍ നേതൃത്വം നല്കി. സമാപനയോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, സ്കൂള്‍ പിടിഎ പ്രസിഡന്റ് സുരേഷ് ഫിലിപ്പ്, റോണി എന്നിവര്‍ പ്രസംഗിച്ചു.