ബ​സ് ജീ​വ​ന​ക്കാ​രും ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും ത​മ്മി​ല്‍ ത​ര്‍​ക്കം; തൃ​ക്ക​രി​പ്പൂ​രി​ല്‍ മി​ന്ന​ല്‍ പ​ണി​മു​ട​ക്ക്
Thursday, October 6, 2022 12:41 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: ബീ​രി​ച്ചേ​രി​യി​ല്‍ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രും ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് ഇ​രു​വി​ഭാ​ഗ​വും മി​ന്ന​ല്‍ പ​ണി​മു​ട​ക്ക് ന​ട​ത്തി. ഓ​ട്ടോ ഡ്രൈ​വ​ര്‍ വി.​പി.​യു.​നൗ​ഷാ​ദ്(45), ബ​സ് ക​ണ്ട​ക്ട​ര്‍ മാ​ണി​യാ​ട്ടെ എം.​മ​ഹേ​ഷ്(41)​എ​ന്നി​വ​രെ മ​ര്‍​ദ​ന​മേ​റ്റ നി​ല​യി​ല്‍ തൃ​ക്ക​രി​പ്പൂ​ര്‍ ഗ​വ.​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ചെ​റു​വ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.
പ​യ്യ​ന്നൂ​രി​നും ചെ​റു​വ​ത്തൂ​രി​നു​മി​ട​യി​ല്‍ തൃ​ക്ക​രി​പ്പൂ​ര്‍ വ​ഴി​യു​ള്ള സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മി​ന്ന​ല്‍ പ​ണി​മു​ട​ക്ക് യാ​ത്ര​ക്കാ​രെ പെ​രു​വ​ഴി​യി​ലാ​ക്കി.
ബീ​രി​ച്ചേ​രി സ്റ്റാ​ൻഡിലെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും പ​ണി​മു​ട​ക്കി.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ ബീ​രി​ച്ചേ​രി റെ​യി​ല്‍​വേ ഗേ​റ്റ് അ​ട​ച്ച സ​മ​യ​ത്ത് പ​യ്യ​ന്നൂ​ര്‍ ഭാ​ഗ​ത്തു നി​ന്നെ​ത്തി​യ പി​എ​ല്‍​ടി എ​ന്ന സ്വ​കാ​ര്യ ബ​സ് നി​ര തെ​റ്റി​ച്ച് മു​ന്നി​ലേ​ക്ക് ക​യ​റ്റാ​ന്‍ ശ്ര​മി​ച്ച​താ​ണ് സം​ഘ​ര്‍​ഷ​ത്തി​നി​ട​യാ​ക്കി​യ​ത്.
ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​കു​മെ​ന്നു പ​റ​ഞ്ഞ് ബ​സ് മാ​റ്റി​യി​ടാ​നാ​വ​ശ്യ​പ്പെ​ട്ട ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും ബ​സ് ജീ​വ​ന​ക്കാ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യു​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു.